സഊദിയിൽ ഡ്രൈവർ പ്രൊഫഷനുകളിലും മാറ്റം വരുത്തണം; വെറും ഡ്രൈവർ തസ്തികൾ ഒഴിവാക്കുന്നു, വിശദമായി അറിയാം

0
8451

റിയാദ്: സഊദിയിൽ ഡ്രൈവർ പ്രൊഫഷനുകളിലും മാറ്റം വരുത്തണമെന്ന് നിർദേശം. വെറും ഡ്രൈവർ തസ്തികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവർ തസ്തികകൾ ചില പ്രത്യേക ഡ്രൈവർ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് മാറ്റണമെന്ന് നിർദേശിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് (MHRSD) കീഴിലുള്ള ഖിവ പ്ലാറ്റ്‌ഫോം, കമ്പനികളും സ്ഥാപനങ്ങളും പ്രത്യേക ഡ്രൈവർ പരാമർശിക്കാത്ത ഡ്രൈവർ തൊഴിൽ പോലുള്ള ചില തൊഴിലുകൾ തിരുത്തണമെന്ന് നിർദ്ദേശിച്ചു.

വാഹനങ്ങളുടെ പൊതു ഡ്രൈവർ, പൊതു ഡ്രൈവർ, സാധാരണ ഡ്രൈവർ, പൊതു വാഹന ഡ്രൈവർ (public driver of vehicles, public driver, ordinary driver, and public vehicle driver) എന്നിവയാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഈ തസ്തികകളിലെ ഇഖാമകൾ മറ്റു ഡ്രൈവർ കാറ്റഗറിയിലേക്ക് മാറ്റണമെന്നാണ് നിർദേശം.

പുതിയ ഭേദഗതികൾ അനുസരിച്ച് സ്ഥാപനങ്ങൾ കാറ്റഗറി വ്യക്തമാക്കുന്ന ഒരു ഡ്രൈവറെ തിരഞ്ഞെടുക്കേണ്ടതുണ്ട്. “ലോക്കോമോട്ടീവ്, ട്രെയിൻ, മെട്രോ, മോട്ടോർ സൈക്കിൾ, കാർ, സ്വകാര്യ കാർ, ടാക്സി, ആംബുലൻസ്, മിനി ട്രക്ക്, വാലെറ്റ് പാർക്കിംഗ്, ബസ്, ട്രാം, ഹെവി ട്രക്ക്, ഗ്യാസ് ട്രക്ക്, ട്രെയിലർ ട്രക്ക്, സിമന്റ് മിക്സർ, ഗാർബേജ് ട്രക്ക്, ഫാം ട്രാക്ടർ, ഹെവി ഉപകരണങ്ങൾ, ഫോർക്ക്ലിഫ്റ്റ് (Locomotive, train, metro, motorcycle, car, private car, taxi, ambulance, mini truck, valet parking, bus, tram, heavy truck, gas truck, trailer truck, cement mixer, garbage truck, farm tractor, heavy equipment, forklift) എന്നീ സ്പെസിഫിക്കേഷനുകളിൽ ഏതെങ്കിലും ഒന്ന് ഡ്രൈവർ എന്ന പ്രൊഫഷനോടൊപ്പം ചേർക്കണം.

അതേസമയം, ഡ്രൈവർ പ്രൊഫഷൻ മാറ്റുന്നതിനു ആദ്യ തവണ ഫീസ് ഇടാക്കുന്നതല്ല എന്നത് ശ്രദ്ധേയമാണ്. ‘തിരുത്തൽ’ പ്രകാരം ഈ പ്രൊഫഷനുകളുടെ മാറ്റം ഫീസില്ലാതെ ഒരു തവണ മാത്രമേ അനുവദിക്കൂ,

ആമിൽ (ലേബർ), ആമിൽ ആദി, ഡോക്ടർ, വിദഗ്ദ്ധൻ, സ്‌പെഷ്യലിസ്റ്റ്, എഞ്ചിനീയർ, പ്രത്യേക വിദഗ്ദ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി, സാധാരണ തൊഴിലാളി എന്നിങ്ങനെ ചില പ്രൊഫഷനുകളും ഏതെങ്കിലും പ്രത്യേക കാറ്റഗറിയിലേക്ക് മാറണമെന്ന് നിർദേശം നേരത്തെ നൽകിയിരുന്നു. സഊദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് അനുസരിച്ച് ഈ തൊഴിലുകളെ പ്രത്യേക തൊഴിലുകളിൽ ഉൾപ്പെടുത്തണമെന്ന് ആണ് നിർദേശം. പ്രൊഫഷൻ മാറ്റം സ്ഥാപനങ്ങളിലെ ഖിവ പ്ലാറ്റ്‌ഫോം വഴിയാണ് ചെയ്യേണ്ടത്.

തൊഴിൽ മാറ്റത്തിന് ജീവനക്കാരന്റെ അംഗീകാരം ആവശ്യമാണെന്നും തൊഴിൽ മാറ്റത്തിനുള്ള ഫീസ് 2000 റിയാലാണെന്നും ഖിവ ചൂണ്ടിക്കാട്ടി. എന്നാൽ മുകളിൽ പറയപ്പെട്ട, റദ്ദാക്കിയ പ്രൊഫഷനുകളുടെ ‘തിരുത്തൽ’ ആയി കണക്കാക്കുന്ന എട്ട് പ്രൊഫഷനുകളുടെ മാറ്റത്തിന് ഈ ഫീസ് ഇളവുണ്ട്.

‘തിരുത്തൽ’ പ്രകാരം ഈ പ്രൊഫഷനുകളുടെ മാറ്റം ഫീസില്ലാതെ ഒരു തവണ മാത്രമേ അനുവദിക്കൂ. തൊഴിലാളി രണ്ടാമതും തിരുത്താൻ ആഗ്രഹിക്കുമ്പോൾ, സേവന മാറ്റത്തിന് നിരക്ക് ഈടാക്കുന്ന ഒരു തൊഴിൽ തൊഴിലാളി തിരഞ്ഞെടുക്കണം.

എട്ട് പ്രൊഫഷനുകൾ ഫീസില്ലാതെ മാറാം; മാറുന്നതിന് തൊഴിലാളിയുടെ സമ്മതം ആവശ്യമില്ല, വിശദ വിവരങ്ങൾ