റിയാദ്: കൊല്ലം സ്വദേശിയെ സഊദിയിലെ ഖമീസ് മുശൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാരുവിള പുത്തൻവീട് ചെമ്മനത്തൂർ സ്വദേശി പ്രദീപ് കുമാർ (34) നെയാണ് വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. താമസസ്ഥലത്ത് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പാണ് പ്രദീപ് കുമാർ അവധി കഴിഞ്ഞു നാട്ടിൽ നിന്നും എത്തിയത്. സാംസ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ രവീന്ദ്രൻ തമ്പിയാണ് പിതാവ്. മാതാവ്: പ്രസന്ന. സഹോദരൻ ദുബൈയിൽ ജോലി ചെയ്യുന്നു.
മൃതദേഹം ഖമീസ് മുശൈത് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നടപടി നടപടിക്രമങ്ങൾ അസീർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ഷൗക്കത്തലി ആലത്തൂരിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു.




