ജിദ്ദ: ഏഴ് വർഷക്കാലമായി കേരളത്തിനകത്തും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മുസ്‌ലിം ലീഗ് കൂട്ടായ്മകൾ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളിലും പങ്കാളികളായും പ്രചോദനമായും പ്രവർത്തിച്ചു വരുന്ന ‘ഹരിത യൗവനം വാട്സാപ്പ് കൂട്ടായ്മ’ ദുബായിലെ കറാമയിൽ സൗഹൃദ കൂട്ടായ്മയും നേതാക്കൾക്ക് സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്വയം തൊഴിൽ പദ്ധതിയും ഹരിയാനയിലെ കുടിവെള്ള പദ്ധതിയും ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങൾ നടത്തിയിട്ടുള്ള ഹരിത യൗവനം കൂട്ടായ്മ അമരവാദിയിൽ മദ്രസ വിദ്യാഭ്യാസത്തിനും സഹായങ്ങൾ നൽകിയിട്ടുണ്ട്. മുസ്‌ലിം ലീഗ് കൂട്ടായ്മകളുമായി സഹകരിച്ചു നാട്ടിലും മറുനാട്ടിലും ജീവ കാരുണ്യ പ്രവർത്തനങൾ നടത്തി വരുന്ന ഹരിത യൗവനം കൂട്ടായ്മ പ്രളയ കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ട സഹായം ചെയ്യുന്നതിലും മുൻ പന്തിയിൽ ഉണ്ടായിരുന്നു.

ഹൃസ്വ സന്ദര്ശനാർത്ഥം യു എ ഇ യിൽ എത്തിയ ഹരിത യൗവനം രക്ഷാധികാരിയും എറണാകുളം ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റുമായ കെ. എച്ച് മുഹമ്മദ് കുഞ്ഞ്, കുന്നത്തുനാട് വനിത ലീഗ് ട്രഷററും ഹരിത വനിത കൂട്ടായ്മയിലെ മുതിർന്ന അംഗവുമായ ഫാത്തിമ എന്നിവർക്ക് ദുബായ് കറാമയിൽ വെച്ച് സ്വീകരണം നൽകി. പരിപാടിയിൽ പി. വി ശരീഫ് കരേക്കാട് അധ്യക്ഷത വഹിച്ചു. കെ. എച്ച് മുഹമ്മദ് കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി.
കെ. എച്ച് മുഹമ്മദ് കുഞ്ഞിനുള്ള ഉപഹാരം ഹരിത യൗവനം കൂട്ടായ്‌മ ജനറൽ കൺവീനർ ഹoസുട്ടി മംഗലവും ഫാത്തിമക്കുള്ള സ്നേഹോപഹാരം പി. വി ശരീഫ് കരേക്കാടും നൽകി.

ശംസു മംഗലം, ഉസ്മാൻ എടയൂർ,അക്ബർ ചെരട, മുഹമ്മദ് കുട്ടി വാളമരുതൂർ, സാദിഖ് മംഗലം, ടി. പി ശരീഫ്, ഷൈൻ തിരൂർ,സമീർ കൽപകഞ്ചേരി, വി. പി സുബൈർ, ഇർഷാദ്
ഷഹൽ, മുഹ്സിൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഷൗക്കത്തലി മനയങ്ങാട്ടിൽ പ്രാർത്ഥന നടത്തി. ഹസുട്ടി മംഗലം സ്വാഗതവും നൗഷാദ് പറവണ്ണ നന്ദിയും പറഞ്ഞു




