നാട്ടിലേക്ക് വിമാനം പറന്നിറങ്ങുമ്പോൾ മരണം; മൂന്നുവർഷത്തിന് ശേഷം നാട്ടിലെത്തിയ പിതാവിനെ സ്വീകരിക്കാൻ വന്ന കുട്ടികൾ കണ്ടത് മയ്യത്ത്, കരളലിയിക്കും ഈ രംഗം

0
11272

മലപ്പുറം: ദുബായിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വിമാനത്തിൽ മരണമടഞ്ഞു. മലപ്പുറം മോര്യയിലെ വടക്കത്തിയിൽ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ 6:10 ന് ലാൻഡ് ചെയ്യുന്നതിന് അര മണിക്കൂർ മുൻപാണ് മരണം സംഭവിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നായിരുന്നു ഫൈസൽ പുറപ്പെട്ടത്. ഭാര്യ ആബിദയും മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് അടുത്ത ബന്ധുക്കളും സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരുന്നു. ഇവരുടെ മുന്നിലേക്കാണ് മരണ വാർത്തയെത്തിയത്. മഞ്ചേരി ഗവ:മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വൈകിട്ട് മോര്യ ജുമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി.

3 വർഷം മുൻപ് നാട്ടിൽ വന്ന് പോയതായിരുന്നു. തലയ്ക്കുണ്ടായ അസുഖത്തിന് വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പുറപ്പെട്ടതാണ്. വി. മൊയ്തീകുട്ടി ബിയ്യമ്മു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ്മ