ജിസാൻ: ഉയർന്ന മേഖലയിലുള്ള റോഡിൽ നിന്ന് വാഹനം തെന്നി ഉരുണ്ട് വീണത് താഴ്ചഭാഗത്തെ വീടിനു മുകളിലേക്ക്. സഊദിയിലെ ജിസാൻ മേഖലയിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിസാനിന് കിഴക്കുള്ള അൽ അയ്ദാബി ഗവർണറേറ്റിലെ ഖഹ് ഖുസെ സബ്‌റോഡിലാണ് ഏവരെയും ഞെട്ടിച്ച അപകടം നടന്നത്.
റോഡിൽ നിന്നും തെന്നി മറിഞ്ഞു വാഹനം എത്തിയത് റോഡിന്റെ നിരപ്പിൽ നിന്ന് താഴ്ന്ന നിലയിലുള്ള ഒരു വീടിന്റെ മേൽക്കൂരയിലായിരുന്നു. ഗുരുതരമായ അപകടമാണ് നടന്നതെങ്കിലും അപകടത്തിൽ ആളപായമുണ്ടായിട്ടില്ലായെന്നാണ് പ്രാഥമിക വിവരം. വാഹനത്തിലുണ്ടായിരുന്ന ഒരു കുട്ടിക്ക് ചെറിയ പരിക്കുണ്ട്.
ഉടൻ തന്നെ സ്ഥലത്തെത്തിയ ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിച്ച് വാഹനം പുറത്തെത്തിച്ചു.








