ആദ്യ മലയാളി ഹജ്ജ് സംഘം മക്കയിൽ ഇറങ്ങി

0
3733

മക്ക: ഈ വർഷം ഹജ്ജിനെത്തുന്ന മലയാളി ഹാജിമാരിലെ ആദ്യ ഹജ്ജ് സംഘം മക്കയിൽ ഇറങ്ങി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി വരുന്ന തീർത്ഥടകരാണ് ഇന്ന് മക്കയിൽ എത്തിച്ചേർന്നത്. ജിദ്ദ ഹജ്ജ് ടെർമിനലിൽ വിമാനം ഇറങ്ങിയ ഇവർ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മക്കയിൽ എത്തിച്ചേർന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ മൂന്നരയോടെയാണ് ജിദ്ദയിൽ ലാൻഡ് ചെയ്തത്. തുടർന്ന് ഇവർ രാവിലെ 09 മണിയോടെയാണ് സംഘം മക്കയിൽ എത്തി. അൻപത് പേർ അടങ്ങുന്ന അൽ ഹിന്ദ് സംഘമാണ് മക്കയിൽ ആദ്യമായി എത്തിയ മലയാളി സ്വകാര്യ ഹജ്ജ് സംഘം. അമീർ ഹനീഫ ദാരിമിയാണ് സംഘത്തിനു നേതൃത്വം നൽകുന്നത്.

മക്കയിൽ എത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തെ സമസ്ത ഇസ്‌ലാമിക് സെന്റർ നാഷ്ണൽ സെക്രട്ടറിയും മക്ക വിഖായ ചീഫ് കോർഡിനേറ്ററുമായ മുനീർ ഫൈസി, നാഷ്ണൽ വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി, എസ് ഐ സി പ്രൊവിൻസ് സെക്രട്ടറി മുജീബ് നീറാട്, അയ്യൂബ്, അസീസ് കൊളപ്പുറം തുടങ്ങിയ വിഖായ നേതാക്കും
കെ എം സി സി പ്രസിഡന്റും നാഷണൽ കമ്മിറ്റി ട്രഷററുമായ കുഞ്ഞിമോൻ കാക്കിയ, സെക്രട്ടറി മുജീബ് പൂക്കോട്ടൂർ,
വളണ്ടിയർ ക്യാപ്റ്റൻ നാസർ കിൻസാര,
മുസ്തഫ മുഞ്ഞക്കുളം തുടങ്ങിയ കെഎംസിസി നേതാക്കളും ചേർന്ന് സ്വീകരിച്ചു.

മക്ക ഹറമിന് സമീപത്തെ ലീ മെരീഡിയൻ ഹോട്ടലിലാണ് സ്വകാര്യ ഹജ്ജ് സംഘത്തിൽലെ മലയാളി ഹാജിമാർ താമസിക്കുന്നത്.

നിലവിൽ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന ഹാജിമാർ മദീനയിൽ ആണ് ഇറങ്ങുന്നത്. കേരളത്തിൽ നിന്നടക്കമുള ഇന്ത്യൻ ഹാജിമാരുടെ മദീനയിലേക്കുള്ള വരവ് പുരോഗമിക്കുകയാണ്.