റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്

0
1718

റിയാദ്: വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചും താപനില ഉയരാനുള്ള സാധ്യതയെക്കുറിച്ചും ദേശീയ കാലാവസ്ഥാ കേന്ദ്രം അതിന്റെ പ്രതിദിന റിപ്പോർട്ട് പുറത്തിറക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിഴക്കൻ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിളിലും റിയാദ്, ഖസിം, മക്ക, മദീന എന്നിവിടങ്ങളിലും ചൂട് കനക്കുമെന്നും ജസാൻ, അസീർ, അൽ ബഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം ആയിരിക്കുമെന്നും റിപ്പോർട്ട് പ്രതീക്ഷിക്കുന്നു.

കിഴക്കൻ മേഖലയിലെ പല നഗരങ്ങളിലും താപനില 49 ഡിഗ്രി സെൽഷ്യസിലും റിയാദിൽ 46 ഡിഗ്രി സെൽഷ്യസും മക്ക, മദീന, ബുറൈദ എന്നിവിടങ്ങളിൽ 45 ഡിഗ്രിയും ജിദ്ദയിൽ 38 ഡിഗ്രിയും ആയിരിക്കുമെന്നും മുന്നറിയുപ്പിലുണ്ട്.