റിയാദ്: 500 റിയാൽ മുതൽ ഒരു മില്യൺ വരെ വിലയുള്ള വാഹനങ്ങളുടെ വാഹന വിൽപ്പന ഇലക്ട്രോണിക് രീതിയിൽ വിൽക്കാൻ കഴിയുമെന്ന് അബ്ഷിർ” പ്ലാറ്റ്ഫോം അറിയിച്ചു.
ഇലക്‌ട്രോണിക് രീതിയിൽ വാഹനങ്ങൾ വിൽക്കുന്നതിനുള്ള അനുമതിക്ക് നേരെത്തെ അനുവദിച്ച പരിധി 5,000 റിയാൽ മുതൽ പരമാവധി 200,000 റിയാലായിരുന്നു.
“അബ്ഷിർ” പ്ലാറ്റ്ഫോം വഴി വാഹനങ്ങൾ വിൽക്കുന്ന സേവനം ഗുണഭോക്താവിനെ വാഹനം വിൽക്കാൻ പ്രാപ്തനാക്കുന്ന സേവനമാണ്. അത് പരിശോധിച്ച് വിൽപനക്കാരനും വാങ്ങുന്നയാളും തമ്മിലുള്ള കരാറുകൾ ഉറപ്പിച്ച ശേഷം നിശ്ചിത വിലയ്ക്ക് വിൽപ്പന പൂർത്തിയാക്കാൻ സാധിക്കും.
@ വിൽപ്പനക്കാരനും വാങ്ങുന്നയാളും അബ്‌ഷർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കണം
@ വാഹന വില 500 റിയാലിനും 1,000,000 റിയാലിനും ഇടയിൽ ആയിരിക്കണം.
@ വാഹനം നിയമനുസൃതം പ്രവർത്തിക്കുന്ന അവസ്ഥയിലായിരിക്കണം (കളവ് ചെയ്യപ്പെട്ടതോ, അധികൃതർ അന്വേഷിക്കുന്നതോ, കസ്റ്റഡിയിൽ സൂക്ഷിക്കുകയോ ചെയ്തിരിക്കരുത്).
@ വാഹനം പ്രൈവറ്റ്, പ്രൈവറ്റ് ട്രാൻസ്‌പോർട്ട് ഇനത്തിൽ പെട്ടത് ആയിരിക്കണം.
@ വാഹന രജിസ്ട്രേഷൻ ലൈസൻസ് (ഇസ്തിമാറ) കാലാവധിയുള്ളതായിരിക്കണം.
@ വാഹനത്തിന് കാലാവധിയുള്ള സാധുതയുള്ള സാങ്കേതിക പരിശോധന സർട്ടിഫിക്കറ്റ് (എം വി പി ഐ) ഉണ്ടായിരിക്കണം.
@ വാഹനത്തിന് സാധുതയുള്ള ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം.
@ ഗവൺമെന്റ് പേയ്‌മെന്റ് സംവിധാനത്തിലൂടെ (SADAD) 150 റിയാൽ , സർക്കാർ ഫീസ് അടക്കണം.
@ വാങ്ങുന്നയാൾക്കോ വാഹനത്തിനോ എതിരെ നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടാകരുത്.
@ ഒരു താമസക്കാരന് “പ്രൈവറ്റ്” എന്ന നിലയിൽ പരമാവധി 8 സീറ്റുകൾ വരെയുള്ള രണ്ട് കാറുകൾ സ്വന്തമാക്കാം.
കൂടുതൽ അറിയാൻ അബ്ഷിർ പ്ലാറ്റ്ഫോം ലിങ്കിൽ കയറാം. “വാഹനങ്ങളുടെ വിൽപ്പന, വാങ്ങൽ അബ്ഷിർ വഴി”





