ഡോ. ഇസ്മായീൽ മരിതേരിക്ക് ജിദ്ദ കേരള പൗരവാലി യാത്രയയപ്പ് നൽകി

ജിദ്ദ: ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ. ഇസ്മായീൽ മരിതേരിക്ക് ജിദ്ദ സമൂഹം യാത്രയപ്പ് നൽകി. കഴിഞ്ഞ ദിവസം ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച യാത്രയപ്പ് പരിപാടിയിൽ ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ജിദ്ദ പ്രവാസികൾക്കിടയിൽ മോട്ടിവേഷൻ സ്പീക്കർ, എഴുത്തുകാരൻ, വിദ്യാഭ്യാസ ഉപദേഷ്ടാവ്,
വ്യക്തിത്വ വികസന പരിശീലകൻ, അദ്ധ്യാപകൻ, നിരൂപകൻ എന്നീ മേഖലകളിൽ നിറ സാനിധ്യമായിരുന്നു ഡോ. ഇസ്മായീൽ മരിതേരി എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. സാദിഖലി തുവൂർ, പി. എം മായിൻ കുട്ടി, ബിജുരാജ് രാമന്തളി, അബ്ദുൽ മജീദ് നഹ, അബ്ദുൽ അസീസ് പട്ടാമ്പി, വി. പി. ഹിഫ്‌സു റഹ്മാൻ, സലിം നാണി, കാസിം കുറ്റിയാടി, അഹമ്മദ് ഷാനി, ഉണ്ണീൻ പുലാക്കൽ, ഷഫീഖ് കൊണ്ടോട്ടി, എഞ്ചിനീയർ ജുനൈസ് ബാബു, അലവി ഹാജി, ലാലു മുസ്തഫ,
ഷിഫാസ്, വേണു അന്തിക്കാട്, നവാസ് ബീമാപള്ളി എന്നിവർ ആശംസകൾ നേർന്നു.

കലാ രംഗത്ത് ജിദ്ദയിൽ പ്രമുഖരായ ജമാൽ പാഷ, നൂഹ് ബീമാപ്പള്ളി, റഹീം കാക്കൂർ, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ എന്നിവർ തീർത്ത സംഗീത വിരുന്ന് യാത്രയപ്പ് പരിപാടിക്ക് മാറ്റുകൂട്ടി.

ജിദ്ദ കേരള പൗരാവലിയുടെ സ്നേഹോപഹാരം ചെയർമാൻ കബീർ കൊണ്ടോട്ടി ഡോ. ഇസ്മായീൽ മരിതേരിക്ക് നൽകി. ജിദ്ദ പ്രവാസികൾക്ക് ഇടയിൽലെ സാമൂഹിക വിഷയങ്ങളിലും വിവിധ സംഘടകളുടെ പൊതു ഐക്യത്തിനും വേണ്ടി ജിദ്ദ പൗരാവലിക്ക് നിലകൊള്ളാൻ കഴിയുമെന്നും, ഏത് വിഭാഗത്തിൽ പെട്ടവർക്കും ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമാണിതെന്നും ഡോ. ഇസ്മായീൽ മരിതേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.