സഊദിയിൽ പെട്രോൾ പമ്പിലെ ടാങ്കിൽ വീണ് വിദേശി മരണപ്പെട്ടു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

0
3485

റിയാദ്: പെട്രോൾ പമ്പിലെ വെള്ള ടാങ്കിൽ വീണ് വിദേശി മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ മേഖലയിലെ തബൂക്കിലാണ് സംഭവം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗുരുതരാവസ്ഥയിൽ കണ്ടെത്തിയയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ്, സഊദി റെഡ് ക്രസന്റ് ടീമുകൾ അറിയിച്ചു. അറബ് പൗരന്മാരാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ ഒരാൾ മരിച്ചതായും മറ്റൊരാളെ ആശുപത്രിയിലേക്ക് മാറ്റുകയും, കൃത്രിമ ശ്വാസോച്ഛ്വാസം നടത്തുന്നതിനാൽ അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനത്തിനിടെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് ഓക്‌സിജന്റെ അഭാവവും ശ്വാസതടസം അനുഭവപ്പെട്ടു. ഇതേ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.