“സ്നേഹപൂർവ്വം കൊല്ലം” സിനിമാ പിന്നണി ഗായകൻ അഫ്സൽ ജിദ്ദയിലെത്തി

0
4495

ജിദ്ദ: “സ്നേഹപൂർവ്വം കൊല്ലം” ജിദ്ദ കൊല്ലം പ്രവാസി സംഗമം 15 മത്‌ വാർഷികത്തിൽ പങ്കെടുക്കാനായി സിനിമാ പിന്നണി ഗായകൻ അഫ്സൽ ജിദ്ദയിലെത്തി. ജിദ്ദ വിമാനത്താവളത്തിൽ എത്തിയ അഫ്സലിനെ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.

ജൂൺ 2 വ്യാഴാഴ്ച്ച രാത്രി 8.30 നു ജിദ്ദ ബനി മാലിക് എലൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് “സ്നേഹപൂർവ്വം കൊല്ലം” എന്ന പേരിലാണ് അഫ്സൽ നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറുക.

കൊല്ലം പ്രവാസി സംഗമം ജിദ്ദ പ്രസിഡന്റ് ഷാനവാസ് കൊല്ലം , ജനറൽ സെക്രട്ടറി ഷാനവാസ് സ്നേഹക്കൂട്, ട്രഷറർ അഷ്‌റഫ് കുരിയോട്, വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ മനോജ് മുരളീധരൻ , ജോയിന്റ് സെക്രട്ടറിയും കൾച്ചറൽ കൺവീനറുമായ സജു രാജൻ, എക്സിക്യൂട്ടീവ് അംഗം ഷാബു ചക്കുവള്ളി എന്നിവർ ചേർന്നാണ് ഇദ്ദേഹത്തിന് സ്വീകരണം നൽകിയത്.