മക്കയിൽ ക്ലീനിങ് തൊഴിലാളി ക്രെയിൻ തലയിൽ വീണ് തൽക്ഷണം മരിച്ചു; മരിച്ചത് ഇന്ത്യൻ തൊഴിലാളി

0
5007

മക്ക: മക്കയിൽ ക്ലീനിങ് തൊഴിലാളി
ക്രെയിൻ തലയിൽ വീണ് തൽക്ഷണം മരിച്ചു. ഇന്ത്യൻ തൊഴിലാളിയാണ് മരണപ്പെട്ടത്. എന്നാൽ മരിച്ച ഇന്ത്യൻ തൊഴിലാളിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്കയിലെ അജിയാദിലെ
പ്രശസ്തമായ ഹോട്ടലിന്റെ പുറത്തെ ജനാലകൾ കൂടെയുള്ള തൊഴിലാളികൾക്കൊപ്പം വൃത്തിയാക്കുന്നതിനിടെയാണ് പതിനൊന്നാം നിലയിൽ നിന്നും ക്രെയിൻ തൊഴിലാളിയുടെ മേൽ വീണത്. സംഭവ സ്ഥലത്തുവെച്ച് തന്നെ തൊഴിലാളി മരണപ്പെട്ടു. 33വയസ്സ് പ്രായമുള്ളയാളാണ് മരണപ്പെട്ടത്.

ജനാലകൾ വൃത്തിയാക്കുന്ന പ്രക്രിയ പൂർത്തിയാക്കാൻ വെയർ ഹൗസിലേക്ക് പ്രവേശിക്കുന്നതിനായി രണ്ട് തൊഴിലാളികളുടെ സഹായത്തോടെ ക്രെയിൻ അതിന്റെ സ്ഥലത്ത് നിന്ന് നീക്കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അൽനൂർ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.