റിയാദ്: ലൈസൻസില്ലാതെ ഓൺലൈൻ വ്യാപരം നടത്തിയ വനിത സ്‌നാപ്‌ചാറ്റ് താരത്തിന് 400,000 റിയാൽ പിഴ വിധിച്ചു. ജനറൽ കമ്മീഷൻ ഓഡിയോ വിഷ്വൽ മീഡിയ ആണ് രാജ്യത്തിൽ പല നിയമങ്ങളും ലംഘിച്ചു പുകവലി ഉൽപ്പന്നങ്ങളുടെ പ്രമോഷൻ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് യുവതിക്ക് പിഴ ചുമത്തിയത്. കൂടാതെ, രാജ്യത്ത് പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് യുവതിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
ലൈസൻസില്ലാതെ പരസ്യം ചെയ്തും സോഷ്യൽ മീഡിയയിൽ തന്റെ അക്കൗണ്ടുകളിലൂടെ വീഡിയോകൾ പ്രസിദ്ധീകരിച്ചും പുകയില പ്രോത്സാഹിപ്പിച്ചും ഓഡിയോ-വിഷ്വൽ മീഡിയ നിയമം, ഇ-കൊമേഴ്‌സ് നിയമം, പുകവലി വിരുദ്ധ നിയമം എന്നിവ ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ യുവതി ലംഘിച്ചു. പ്രമുഖ അറബ് സോഷ്യൽ മീഡിയ താരമാണ് യുവതി.
ഇ-കൊമേഴ്‌സ് നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസ് പരിശോധിച്ച് ശിക്ഷകള്‍ പ്രഖ്യാപിക്കുന്നതിന് യുവതിക്കും ഇവരുമായി പങ്കാളിത്തത്തിലുള്ള സ്ഥാപനത്തിനും എതിരായ കേസ് ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
പുകയില, പുകയില ഉൽപന്നങ്ങൾ നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്നതോ വിപണനം ചെയ്യുന്നതോ പരസ്യം ചെയ്യുന്നതോ രാജ്യത്തിലെ നിയന്ത്രണങ്ങൾ നിരോധിക്കുന്നുവെന്ന് ജനറൽ കമ്മീഷൻ ഓഡിയോവിഷ്വൽ മീഡിയപറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാനുള്ള ബാധ്യത വാണിജ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.