സഊദിയിൽ പൊതുഗതാഗതത്തിൽ സഞ്ചരിക്കാൻ ചില വിഭാഗങ്ങൾക്ക്‌ ടിക്കറ്റിൽ നിരക്കിൽ ഇളവ്

0
2972

റിയാദ്: സഊദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള ഫീസ് നിർണ്ണയിക്കുന്ന നയത്തിൽ ഭേദഗതി വരുത്തി. ചില വിഭാഗങ്ങൾക്ക്‌
ബസ്,ട്രെയിൻ എന്നിവയിൽ സഞ്ചരിക്കാനാണ് ഇളവ്. വിദ്യാർഥികൾക്കും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ആനുകൂല്യം ലഭിക്കുക.

നഗര ബസുകളിൽ ആറു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ആറു മുതൽ 18 വരെ പ്രായമുള്ളവർക്കും വികലാംഗക്കും ഒരു സഹായിക്കും 60 വയസ്സിന് മുകളിലുള്ളവർക്കും കാൻസർ രോഗിക്കും ഒരു സഹായിക്കും 50 ശതമാനം ഇളവ് നൽകും.

ബസുകളിലും ട്രെയിനുകളിലും രണ്ടിൽ താഴെ പ്രായമുള്ളവർക്ക് ടിക്കറ്റ് വേണ്ട. രണ്ട് മുതൽ 12 വരെ പ്രായമുള്ളവർക്കും കാൻസർ രോഗികൾക്കും സഹായിക്കും അമ്പത് ശതമാനം ടിക്കറ്റ് ആനുകൂല്യം നൽകും. സീസൺ ടിക്കറ്റ് , സിംഗിൾ ടിക്കറ്റ, മാസ ടിക്കറ്റ് എന്നിങ്ങനെ ടിക്കറ്റുകകളെ തരംതിരിക്കുമെന്നും ട്രാൻസ് പോർട്ട് അതോറിറ്റി അറിയിച്ചു.