ജിദ്ദ: സഊദിയിൽ ചരക്കുകൾക്കുള്ളിൽ മയക്കു മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ജിഡിഎൻസി) വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു.

ജിദ്ദയിൽ പ്ലാസ്റ്റിക് മോൾഡിനുള്ളിൽ കയറ്റുമതി ചെയ്ത ഫാവ ബീൻസിലാണ്
403,000 ആംഫെറ്റാമിൻ മയക്കു മരുന്ന് ഗുളികകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരു സിറിയൻ സ്വദേശിയെയും ഒരു സ്വദേശി പൗരനെയും അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുകയും ചെയ്തു.
ലഹരി മരുന്ന് കടത്തിക്കൊണ്ടും പ്രോത്സാഹിപ്പിച്ചും സൗദി അറേബ്യയെയും അതിലെ യുവാക്കളെയും ലക്ഷ്യം വെക്കുന്ന ആരെയും നേരിടാൻ ആഭ്യന്തര മന്ത്രാലയം അതിന്റെ വിവിധ സുരക്ഷാ മേഖലകളുമായി ചേർന്ന് സജ്ജമാണെന്ന് അൽ നുജൈദി പറഞ്ഞു.