മക്ക: ഹജ്ജിന്റെ ഭാഗമായി മക്കയിലേക്ക് പ്രവേശിക്കുന്നതിന് ഇന്നു മുതൽ നിയന്ത്രണം. മക്കയിലെ തമസക്കാർക്കും
ഉംറ, ഹജ്ജ് പെർമിറ്റ് ഉള്ളവർക്കും, മക്കയിൽ ജോലി ചെയ്യാനുള്ള അനുമതി പത്രമുള്ളവർക്കും മാത്ര മായിരിക്കും ഇന്നു മുതൽ അനുമതിയുണ്ടാകുക.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വിഭാഗത്തിൽ അല്ലാത്ത ആളുകൾ മക്കയിലേക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കില്ലന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു .
അധികൃതർ നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ് ഉള്ളവർ, മക്ക ഇഖാമക്കാർ, ഉംറ പെർമിറ്റ് നേടിയവർ, ഹജ്ജ് പെർമിറ്റ് നേടിയവർ എന്നീ നാല് വിഭാഗങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി.
ഇതോടൊപ്പം തന്നെ, ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കേണ്ട വിദേശികൾക്കുള്ള ഇലക്ട്രോണിക് പെർമിറ്റിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
ഗാർഹിക തൊഴിലാളികൾ, മക്കയുടെ അതിർത്തിക്കുള്ളിലെ സ്ഥാപനങ്ങളിലെ ജോലിക്കാർ, സീസൺ വർക്ക് പെർമിറ്റ് ഉള്ളവർ, അജീറിൽ കരാർ ചെയ്ത കോണ്ട്രാക്ടർമാർ എന്നിവർക്കാണു പെർമിറ്റ്കിട്ടുക. ഇവർക്ക് പെർമിറ്റിനായി പ്രത്യേക അപേക്ഷ നൽകണം.