സഊദിയിൽ വിലക്കയറ്റം; 90 ശതമാനം ചരക്കുകൾക്കും വില വർധിച്ചു

0
4761

റിയാദ്: മുൻവർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ സഊദി അറേബ്യയിലെ 89.8 ശതമാനം ചരക്കുകളുടെയും വിലയിൽ വർദ്ധനവുണ്ടായതായി ഉപഭോക്തൃ സംരക്ഷണ അസോസിയേഷന്റെ (സിപിഎ) റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 ഏപ്രിലിലെ വിവിധ ചരക്കുകളുടെയും ഉൽപന്നങ്ങളുടെയും വില കഴിഞ്ഞ വർഷം ഇതേ മാസത്തെ വിലയുമായി താരതമ്യപ്പെടുത്തുന്ന പ്രക്രിയയിൽ വില വർദ്ധനവ് നിരീക്ഷിച്ചതായി സിപിഎ അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

89 ഭക്ഷ്യോത്പന്നങ്ങളുടെ വില താരതമ്യം ചെയ്തപ്പോൾ ഇവയിൽ 80 ഭക്ഷ്യോത്പന്നങ്ങളുടെ വില വർധിച്ചതായി കണ്ടെത്തി. ഏകദേശം 89 ഭക്ഷ്യോത്പന്നങ്ങളുടെ വിലയിൽ തുടർനടപടികൾ നടത്തിയിട്ടുണ്ട്. റൊട്ടി, ധാന്യങ്ങൾ, മാംസം, കോഴി, മത്സ്യം, സമുദ്രോത്പന്നങ്ങൾ, പാലും അതിന്റെ ഉൽപന്നങ്ങളും, എണ്ണ, നെയ്യ്, പഴങ്ങൾ, പരിപ്പ്, പച്ചക്കറികൾ, പഞ്ചസാര എന്നിവക്കെല്ലാം വില വർധിച്ചിട്ടുണ്ട്.

ബ്രെഡ് അനുപാതം 2.8 ശതമാനമായപ്പോൾ മാംസം, കോഴി എന്നിവയിൽ 7.8 ശതമാനമാണ് വില വർധനവിന്റെ അനുപാതം. മത്സ്യവും സമുദ്രവിഭവവും 5.9 ശതമാനം, പാലും അതിന്റെ ഉൽപ്പന്നങ്ങളും മുട്ടയും 15.1 ശതമാനം, എണ്ണകളും നെയ്യുകളും 17.0 ശതമാനം, പഴങ്ങളും പരിപ്പും 9.3 ശതമാനം, പച്ചക്കറികൾ 16.6 ശതമാനം എന്നിങ്ങനെയാണ് വർധനവ്.

അതേസമയം, ഭക്ഷ്യോൽപ്പന്നങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കാറുകൾ എന്നിവയുടെ വിലകളുടെ താരതമ്യവും ശരാശരിയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് തുടരുമെന്നും ഉപഭോക്തൃ സംരക്ഷണ അസോസിയേഷൻ അറിയിച്ചു.