റിയാദ്: സഊദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് യൂനിഫോം നിർബന്ധമാക്കി. ജൂലൈ 12 മുതൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുണ്ട്. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂനിഫോം ഡ്രൈവർമാർക്ക് നൽകാൻ ടാക്‌സി കമ്പനികളെ പുതിയ തീരുമാനം നിർബന്ധിക്കുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വരുന്ന ജൂലൈ 12 മുതൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
ട്രാഫിക് നിയമത്തിനും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായി കാലാവധിയുള്ള ജനറൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, അതോറിറ്റി വ്യക്തമാക്കിയ മെഡിക്കൽ പരിശോധന പാസാകണം, ടാക്സി ജോലി ചെയ്യുന്നതിൽ നിന്നും തടയപ്പെടേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നേരത്തെ ഏർപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റ് വേണം, അതോറിറ്റി അംഗീകരിച്ച പരിശീലന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്നിങ്ങനെയുള്ള നാല് നിബന്ധനകൾ ആണ് പാലിക്കേണ്ടത്.
അതേ സമയം, അംഗീകൃത ടാക്സി ചാർജ്ജ് നയം പാലിക്കാത്ത നിയമ ലംഘകർക്ക് 3000 റിയാൽ പിഴ ചുമത്തുമെന്നും ബന്ധപെട്ടവർ ഒർമ്മിപ്പിച്ചു. ടാക്‌സി സർവീസുകളുടെ ഗുണമേന്മ ഉയർത്താനും നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന ടാക്‌സി നിയമാവലി അനുസരിച്ചാണ് പുതിയ തീരുമാനം.