ജിദ്ദ: ജിദ്ദ സീസണിന്‍റെ ഭാഗമായി ഇന്ന്നടത്താനിരുന്ന ഇന്ത്യൻ പരിപാടികൾ യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സാഇദിന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ചതായി സഊദി വിനോദ അതോറിറ്റി സംഘാടകർ അറിയിച്ചു. എന്നാൽ പാർക്ക് സന്ദർശകർക്കായി തുറന്നിടും.
ജിദ്ദ അമീർ മാജിദ് പാർക്കിലാണ് പരിപാടികൾ നടക്കാനിരുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സൗദി വിനോദ അതോറിറ്റി സംഘാടകർ അറിയിച്ചു.