കോഴിക്കോട്: സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദീഖ് (41) ഓര്‍മയായി. കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍വെച്ചായിരുന്നു അന്ത്യം. കാസര്‍ക്കോട്ടേക്ക് ട്രെയിനില്‍ പോകുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇടുക്കി സ്വദേശിയായ സിദ്ദീഖ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗമാണ്. തേജസ്, മംഗളം എന്നിവിടങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയില്‍.
സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടറും സ്‌പോട്‌സ് ലേഖകനുമായ യു.എച്ച് സിദ്ദീഖിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സിദ്ദീഖിന്റെ അപ്രതീക്ഷിതമായ വിയോഗ വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദീഖിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.