യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

0
4908

ദുബായ്: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥരീകരിച്ചത്. 74 വയസ്സായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിന്റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണത്തെ തുടർന്ന് 2004 ലാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

യു എ ഇ സായുധ സേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിൽ ചെയർമാനും ആണ്.

ആധുനിക യു എ ഇ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശൈഖ് ഖലീഫ. ശൈഖ് സായിദ്ന്റെ പാത പിന്തുടർന്നു കൊണ്ട് യു എ ഇ യുടെ എല്ലാ എമിറേറ്റുകളിലും വലിയ കെട്ടിടങ്ങളും ബിസിനസ് കേന്ദ്രങ്ങളും റോഡുകളും പാലങ്ങളും ടൂറിസം കേന്ദ്രങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്വദേശികൾക്ക് ഉന്നമനത്തിനു വേണ്ടിയുള്ള വലിയ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും ബഹിരാകാശ കേന്ദ്രവും തുടങ്ങി ഒരു രാജ്യത്തിന്റെ വേണ്ട എല്ലാവിധ ആധുനിക സൗകര്യങ്ങളും കൊണ്ടുവരുന്നത് നിർണായക പങ്കുവഹിച്ചു. അതോടൊപ്പം വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുകയും അനവധി രാജ്യങ്ങളിലെ വിദേശികൾക്ക് തൊഴിൽ ചെയ്യുന്നതിനുള്ള പ്രധാന കേന്ദ്രമായി രാജ്യത്തെ വളർത്തുന്നതിൽ ലോകരാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ചു.

പിതാവിന്റെ പാത പിന്തുടർന്നു രാജ്യം ഹരിതവൽക്കരിക്കുന്നതിൽ ഏറെ പങ്കുവഹിച്ച അദ്ദേഹം, എട്ടുവർഷം മുമ്പ് നിർമ്മിച്ച അബുദാബിയിലെ സ്വന്തം പാലസിൽ താമസിച്ചത് വളരെ വിരളമായിരുന്നു. തങ്ങളുടെ കുടുംബം വന്ന അൽഐനിൽ പഴയകാല കൊട്ടാരത്തിൽ ജീവിക്കുവാൻ ആയിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. ഇടയ്ക്ക് ശരീരത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായ കാലഘട്ടത്ത് വിദേശത്ത് ചികിത്സയ്ക്ക് പലവട്ടം പോയി വന്നു.

ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ ലോകരാജ്യങ്ങളിലെ നെറുകയിൽ എത്തിക്കുന്നതിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച ഭരണാധികാരിയുടെ മടക്കം യു എ ഇയെ ദുഃഖത്തിലാക്കിയിരിക്കുകയാണ്