സഊദി എയർലൈൻസ് ആകാശ യാത്രയിൽ ഇനി നെറ്റ്ഫ്ലിക്സ് സേവനങ്ങളും സൂം മീറ്റിങ്ങുകളും ചേരാം

0
2536

റിയാദ്: സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ് തങ്ങളുടെ യാത്രികർക്ക് കൂടുതൽ സേവനങ്ങൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ആകാശ യാത്രയിൽ ഇനി നെറ്റ്ഫ്ലിക്സ് സേവനങ്ങളും സൂം മീറ്റിങ്ങുകളും ഉൾപ്പെടെയുള്ള സേവനങ്ങൾ ഉടൻ ആരംഭിക്കും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാർക്ക് നെറ്റ്ഫ്ലിക്സ് സേവനങ്ങളും സൂം പോലുള്ള ആശയവിനിമയ, മീറ്റിംഗ് പ്രോഗ്രാമുകളും ആസ്വദിക്കാൻ അനുവദിക്കുന്ന പുതിയ വിനോദ, ആശയവിനിമയ സംവിധാനങ്ങളോടെ തങ്ങളുടെ വിമാനങ്ങളെ സജ്ജീകരിക്കുന്നതിനുള്ള കരാറുകളിൽ കമ്പനി ഒപ്പുവച്ചതായി സഊദി എയർലൈൻസ് സിഇഒ ഇബ്രാഹിം കൂശി വെളിപ്പെടുത്തി.

പുതിയ വിനോദ സംവിധാനത്തിനായി സഊദി എയർലൈൻസ് ‘ബിയോണ്ട്’ പ്രോഗ്രാം ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന നിരവധി പ്രധാന മാറ്റങ്ങളിൽ ഈ മാറ്റങ്ങൾ പ്രധാനമായിരിൽകുമെന്നും കൂശി സ്ഥിരീകരിച്ചു.

ഞങ്ങളുടെ വിമാനങ്ങളുടെയും ലോഞ്ചുകളുടെയും സേവനങ്ങളുടെ ഭാഗമായി കഴിഞ്ഞ കാലയളവിൽ നിരവധി അവാർഡുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും കോശി കൂട്ടിച്ചേർത്തു.