18 വർഷം നീണ്ടുനിന്ന കേസ്, മകന്റെ കൊലയാളിക്ക് അവസാന നിമിശത്തിൽ മാപ്പ്, സഊദിയിൽ നിന്നിതാ ഒരു കരുണയുടെ കഥ കൂടി (ഫോട്ടോകൾ)

0
7700

റിയാദ്: വധശിക്ഷ വിധിക്കപ്പെട്ട യുവാവിന് തല വേർപ്പെടാൻ അവസാന നിമിഷത്തിൽ പുനർജന്മം. നജ്റാനിലാണ് ഒരു കരുണയുടെ കഥ പുറത്തു വന്നത്. പതിനെട്ടു വർഷം മുമ്പുള്ള കൊലപാതക കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി അവസാന നിമിഷത്തിലാണ് ഏവരെയും അമ്പരപ്പിച്ച് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് കൊലപാതകിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തടിച്ചു കൂടിയ നൂറു കണക്കിന് പേരുടെ കണ്ണീർ പൊഴിക്കുന്ന രംഗങ്ങൾക്കാണ് നജ്‌റാൻ സാക്ഷ്യം വഹിച്ചത്.

സഊദിയിലെ നജ്‌റാനിൽ നിന്ന് 140 കിലോമീറ്റർ അകലെ താർ പ്രവിശ്യയിലാണ് അനുകമ്പയുടേയും കരുണയുടേയും മനുഷ്യ സ്‌നേഹത്തിന്റേയും അസാധാരണ രംഗങ്ങൾക്ക് സാക്ഷിയായത്. നാട്ടുകാരെയും കുടുംബങ്ങളെയും ഘാതകന്റെ മാതാവിനെയും സാക്ഷിയാക്കി മകന്റെ ഘാതകന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം നിരുപാധികം മാപ്പ് നൽകിയതായി പ്രഖ്യാപിക്കുകയായിരുന്നു.

നജ്‌റാനിലെ അൽ ശതീൻ അൽ മുഅ്ജബത്തുൽ യാം എന്ന ഗോത്രം തങ്ങളുടെ കുടുംബത്തിലെ അംഗമായ മഹ്ദിയെ കൊന്ന ഘാതകനാണ് നിരുപാധികം മാപ്പ് നൽകിയത്. ബ്ലഡ് മണിയായി ലഭിക്കേണ്ട 105 മില്യൻ റിയാലാണ് ഈ കുടുംബം ഒരു ഉപാധിയുമില്ലാതെ ഉപേക്ഷിച്ചത്. ഇതോടെ, 18 വർഷം നീണ്ടുനിന്ന കേസിൽ തീരുമാനമായി.

മഹ്ദിയെ കൊന്ന മുഹമ്മദ് ബിനു സലാഹു അബൂ ഖാസിം എന്നയാൾ ഇപ്പോൾ സഊദി ജയിലിലാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളിൽ കൊല്ലപ്പെട്ട മഹ്ദിയുടെ കുടുംബം ഒപ്പു വെച്ചാൽ ഇയാൾ ജയിൽ മോചിതനാവും.
മാപ്പ് പ്രഖ്യാപന ചടങ്ങിൽ ബന്ധുക്കളും നാട്ടുകാരുമായി ആയിരത്തോളം പേരാണ് നജ്‌റാനിലെ ഈ ഗ്രാമത്തിൽ എത്തിച്ചേർന്നത്.