ജിദ്ദ സീസണിലെ ‘ജിദ്ദ യാച്ച് ക്ലബ്’ സന്ദർശകരുടെ മനം കവരുന്നു

0
1607

ജിദ്ദ: ജിദ്ദ സീസൺ 2022 ന്റെ ഭാഗമായി ജിദ്ദ യാച്ച് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഞായറാഴ്ച ആരംഭിച്ചു. സഊദി അറേബ്യയിലെ ആദ്യത്തെ സമുദ്ര ടൂറിസ്റ്റ് കേന്ദ്രമായ മറീന ഏരിയയിലാണ് പ്രവർത്തനങ്ങൾ നടന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദ യാച്ച് ക്ലബ്ബിന്റെ ലോഞ്ച് പരിപാടി തന്നെ നിരവധി സന്ദർശകരെ ആകർഷിച്ചു. പരിപാടിയിൽ നിരവധി ലൈവ് ഷോകളും കരിമരുന്ന് പ്രകടനങ്ങളും ഉണ്ടായിരുന്നു.

അതിശയകരമായ ഒരു കടൽ കാഴ്ച കേന്ദ്രമാണ് മറീന പ്രദേശത്തിന്. കൂടാതെ, കടൽത്തീരത്തെ സീസണിലെ ഏറ്റവും മനോഹരമായ മേഖലകളിലൊന്നായും ഇത് കണക്കാക്കപ്പെടുന്നു.

ജിദ്ദ സീസൺ സന്ദർശകർക്ക് നിരവധി കാഴ്ചകളാണ് വാഗ്ദാനം ചെയ്യുന്നത്. വൈവിധ്യമാർന്ന റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ഇതിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളിലുള്ള നിരവധി ഫാഷൻ ഹൗസുകളും പെർഫ്യൂം, ആക്സസറി ഷോപ്പുകളും ജിദ്ദ സീസൺ പ്രദേശങ്ങളിൽ വ്യാപകമായുണ്ട്.