മദീനയിൽ വാഹനാപകടം രണ്ടു മരണം

മദീന: മദീന ഹിജ്‌റ റോഡിലുണ്ടായ അപകടത്തിൽ ഡ്രൈവറും സഹായിയും മരിച്ചു. മദീനക്കടുത്താണ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

മരിച്ച രണ്ടു പേരും ബസ് ജീവനക്കാരാണെന്ന് റോഡ് സുരക്ഷാ പ്രത്യേക സേന അറിയിച്ചു. 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.