ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

0
3499

ദോഹ: ഖത്തറിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്ദുൾ നാസർ (29) ആണ് ഏറെ നാളത്തെ ചികിത്സക്കിടെ ഖത്തറിൽ നിര്യാതനായത്.

രണ്ട് മാസത്തോളമായി ഖത്തർ ഹമദ് ഹോസ്പിറ്റലിൽ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. താഴെ ഓമശ്ശേരി എസ് വൈ എസ് എക്സിക്യൂട്ടിവ് മെമ്പറായിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഖത്തറിലെ രിസാലസ്റ്റഡി സർക്കിൾ ദോഹ ജദീദ് യൂണിറ്റ് പ്രവര്ത്തകനായിരുന്നു നാസർ.

നാജിയ നസ്‌റിന്‍ ഭാര്യയും ന്യൂഹ അസ്മിന്‍ മകളുമാണ്. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് ഹുസൈൻ മുസ്ലിയാരും ഫാത്വിമയുമാണ് മാതാപിതാക്കൾ.

മുഹമ്മദ് ഷാഫി (ഖത്തർ), മുഹമ്മദ് സ്വാദിഖ്എന്നിവർ സഹോദരങ്ങളും നസീമ, റഹിയാനത്ത് എന്നിവർ സഹോദരിമാരുമാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് തിരുവമ്പാടി മണ്ഡലം കെഎംസിസി പ്രവർത്തകർ അറിയിച്ചു.