ജിദ്ദ: ഇന്ത്യൻ നാവിക സേനയുടെ പരിശീലന കപ്പലുകൾക്ക് ജിദ്ദ തുറമുഖത്ത്
ഊഷ്മള സ്വീകരണം നൽകി.
സൗദി അറേബ്യയുടെ റോയൽ നാവിക സേനയും ഇന്ത്യൻ നാവിക സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന തുടർ പരീശീലന പരിപാടികളുടെ ഭാഗമായാണ് കപ്പലുകൾ ജിദ്ദയിലെത്തിയത്.

ഐ.എൻ.എസ് ടിർ, ഐ.എൻ.എസ് സുജാത, കോസ്റ്റ് ഗാർഡിന്റെ സാരഥി, ഐ.എൻ.എസ് തരംഗിണി എന്നീ കപ്പുലകളാണ് എത്തിച്ചേർന്നത്.
ക്യാപ്റ്റൻ അഫ്താബ് അഹമ്മദ് ഖാനാണ് പരിശീലന സംഘത്തിന്റെ നായകൻ. ജിദ്ദയിലെത്തിയ കപ്പലുകൾക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്. റോയൽ സൗദി നേവൽ ഫോഴ്‌സസ്, സൗദി അതിർത്തി രക്ഷാ സേന, ഇന്ത്യൻ എംബസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു വരവേൽപ്പ്. നാല് ദിവസത്തെ സന്ദർശനത്തിനാണ് കപ്പലുകൾ ഇന്ന് മടങ്ങും.





