റിയാദ്: പെരുന്നാൾ ദിനത്തിൽ രാജ്യത്ത് വിവിധയിടങ്ങളിൽ മഴയും പൊടിക്കാറ്റും ഉൾപ്പെടെയുള്ള വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് സഊദി കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഉച്ചക്ക് ശേഷം ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിൽ ഹൈറേഞ്ചുകളില്‍ മഴക്ക് സാധ്യതയുണ്ട്. കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.
തുടർന്ന്, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റുണ്ടാകും. അല്‍ഖസീം, മദീനയുടെ കിഴക്കന്‍ ഭാഗങ്ങള്‍, റിയാദിന്റെയും കിഴക്കന്‍ പ്രവിശ്യയുടെയും വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഇത് ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.