പെരുന്നാൾ ദിനത്തിലെ കരിമരുന്ന് പ്രകടനങ്ങൾ; ജിദ്ദയിൽ രാത്രി ഒമ്പതരയ്ക്കും മറ്റിടങ്ങളിൽ ഒമ്പതിനും

ജിദ്ദ: പെരുന്നാൾ ദിവസം രാത്രി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന കരിമരുന്ന് പ്രകടനത്തിന്റെ സമയം ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് പ്രകടനങ്ങൾ നടക്കുന്നത്.
കരിമരുന്ന് പ്രകടനം ആസ്വദിക്കാൻ എല്ലാവർക്കും അനുമതിയുണ്ട്.

റിയാദ് സിറ്റി ബൊളിവാർഡ് സിറ്റി, അൽ ഖോബാറിലെ വാട്ടർഫ്രണ്ട്, ജിദ്ദ ആർട്ട് പ്രൊമെനേഡ്, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സ്ട്രീറ്റ് എന്നിവയ്‌ക്ക് പുറമേ ബുറൈദയിലെ കിംഗ് അബ്ദുല്ല നാഷണൽ പാർക്കിലും,

മദീനയിൽ കിംഗ് ഫഹദ് സെൻട്രൽ പാർക്കിലും, അബഹയിൽ അൽ സദ്ദ് പാർക്കിലും, പ്രിൻസ് ഹുസാം പാർക്കിലെ അങ്കണത്തിലും, നജ്‌റാനിലെ പ്രിൻസ് ഹത്‌ലോളിലും, ബിൻ അബ്ദുൽ അസീസ് സ്പോർട്സ് സിറ്റിയിലും

ജസാൻ മേഖലയിൽ ബീച്ച് വാക്ക്‌വേ,
ഹൈലിൽ അൽ-മുഘവ വാക്ക്‌വേയിലും, അററിൽ അരാർ മാളിന് അഭിമുഖമായുള്ള പൂന്തോട്ടത്തിലും, സകാക്കയിലെ അൽ-റബ്‌വ നടപ്പാതയിലും,തബൂക്കില സെൻട്രൽ പാർക്കിലും വര്ണാഭമായ കാഴ്ച ആസ്വദിക്കാം. എല്ലാ നഗരങ്ങളിലും രാത്രി ഒമ്പതിനും ജിദ്ദയിൽ രാത്രി ഒമ്പതരയ്ക്കും ആരംഭിക്കും.