മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; മലയാളി നഴ്സ് മരിച്ചു

0
3492

മസ്കത്ത്: മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം ഒമാനിലെ ഹൈമയിൽ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ദുബൈയിൽ നഴ്സായി ജോലി ചെയ്യുന്ന ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ഷീബ മേരി തോമസ് ആണ് (33) മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏഴു പേർക്ക് പരിക്കേറ്റു. പെരുന്നാൾ അവധി ആഘോഷിക്കാനായി ദുബൈയിൽനിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം.


അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെയായയിരുന്നു സംഭവം. ഏഴുപേരടങ്ങുന്ന രണ്ട് കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കി.മീറ്റർ അകലെവെച്ച് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ നിസ്വ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം ഹൈമ ആശുപത്രിയിൽ. രാജു സജിമോൻ ആണ് ഷീബയുടെ ഭർത്താവ്. പിതാവ്: തോമസ്. മതാവ്: മറിയാമ്മ.