പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് പിസി ജോർജ്: ഹിന്ദുക്കളുടെ പണം മുസ്‌ലിംകൾ ഊറ്റിയെടുക്കുന്നു, ഹിന്ദുക്കളുടെ കാശ് മുഴുവനും വാങ്ങിച്ചെടുക്കുകയാണ് യൂസഫലിയുടെ ഗൂഢോദ്ദേശ്യം, വന്ധ്യംകരിക്കാന്‍ മുസ്‌ലിംകൾ ഭക്ഷണത്തില്‍ മരുന്ന് ഉറ്റിക്കുന്നുവെന്നും ജോർജ്

0
3022

തിരുവനന്തപുരം: പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് മുൻ എം എൽ എ കൂടിയായ പി സി ജോർജ്. പൂഞ്ഞാറിലെ തോല്‍വിക്കുശേഷം മുസ്‌ലിംകള്‍ക്കെതിരേ അദ്ദേഹം നടത്തുന്ന വിഷം ചീറ്റലിലെ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വ്യവസായി എം.എ യൂസഫലിക്കും ലുലു ഗ്രൂപ്പിനും മുസ്‌ലിംങ്ങള്‍ക്കുമെതിരെയാണ് അതിശക്തമായി കടുത്ത നിലയിൽ ഇത്തവണ വിഷം ചീറ്റി പിസി ജോർജ് രംഗത്തെത്തിയിരിക്കുന്നത്. അനന്തപുരിയിലെ ഹിന്ദു മഹാ സമ്മേളനത്തിലാണ് കടുത്ത വെറുപ്പ് ഉളവാക്കുന്ന പച്ചയായ വർഗീയത തുപ്പി പി സി ജോർജ് രംഗത്തെത്തിയത്.

ഹിന്ദുക്കളുടെ പണം ലക്ഷ്യമിട്ടാണ് യൂസഫലി മാളുകള്‍ തുടങ്ങുന്നതെന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം. ഹിന്ദുക്കളുടെ കാശ് മുഴുവനും വാങ്ങിച്ചെടുക്കുകയാണ് യൂസഫലിയുടെ ഗൂഢോദ്ദേശം. എന്തുകൊണ്ടദ്ദേഹം മലപ്പുറത്തും കോഴിക്കോട്ടും മാളുകള്‍ തുടങ്ങുന്നില്ല. അദ്ദേഹത്തിനു വേണ്ടത് നിങ്ങള്‍ ഹിന്ദുക്കളുടെ പണമാണ്. അതുകൊണ്ട് ഒരു കാരണവശാലും നിങ്ങളുടെ പണം ഈ സ്ഥാപനത്തില്‍ മുടക്കരു
തെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ആവശ്യപ്പെടുന്നത്. വർഗീയത തീ തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്.

ഒരു മുസ്‌ലിം പുതുതായി തുടങ്ങിയ ജൗളിക്കടയില്‍ ചെന്നപ്പോള്‍ വന്‍ തിരക്ക് കണ്ടു. എന്നാല്‍ അതിന് അടുത്തുള്ള നായരുടെ കടയില്‍ അയാള്‍ ഈച്ചയെ ആട്ടി ഇരിക്കുകയാണ്. മുസ്‌ലിംകളുടെ ഹോട്ടലുകളില്‍നിന്ന് നല്‍കുന്ന ചായയില്‍ വന്ധ്യംകരിക്കുന്നതിനുള്ള ഒരു തുള്ളി മരുന്ന് ഉറ്റിച്ചാണ് നല്‍കുന്നത്. ഇങ്ങനെ ഇന്ത്യയെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നായിരുന്നു പിസി ജോർജിന്റെ വാദം. ഉത്തരവാദിത്വത്തോടെയുള്ള കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിക്കുന്നത്.

സംഭവത്തിൽ പി.സി. ജോർജ്ജിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമാണ് യൂത്ത് ലീഗ് പരാതി നൽകിയത്. പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ ഷാഫി പറമ്പിൽ എം.എൽ.എയും രംഗത്തെത്തി. തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി.സി. ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി.സി. ജോർജ്ജെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.