റിയാദ്: സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി “സദായ” ഇലക്ട്രോണിക് സേവനങ്ങൾക്ക് മാത്രമായി പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. 140-ലധികം ഇലക്ട്രോണിക് സേവനങ്ങൾ ഒരേ സ്ഥലത്ത് തന്നെ അനായാസമായും എളുപ്പത്തികലും ലഭ്യമാക്കുന്നതിനായി “തവക്കൽന ഖിദ്മത്ത്” ആപ്ലിക്കേഷൻ ആണ് പുറത്തിറക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡ്രൈവിംഗ് ലൈസൻസുകൾ, ഇൻഷുറൻസ്, പാസ്‌പോർട്ടുകൾ, ചെക്കുകൾ, സർക്കാർ ഏജൻസികൾ, സർക്കാർ ഇതര ഏജൻസികൾ, ഡിജിറ്റൽ വാലറ്റ്, ഇവന്റ് സേവനങ്ങൾ, പൊതു സേവനങ്ങൾ, ഇഹ്‌സാൻ ഉപയോഗിച്ച് സംഭാവന നൽകൽ, ഡാറ്റ മെച്ചപ്പെടുത്തൽ, തവക്കൽന കോഡ്, മൊബൈൽ നമ്പർ ഐഡന്റിഫിക്കേഷൻ എന്നിവയുടെ അവലോകനം “തവക്കൽന ഖിദ്മത്തിൽ” ഉൾപ്പെടുന്നു.
അതേസമയം, ഉപയോക്താക്കളുടെ ആരോഗ്യനിലയും ആരോഗ്യ പാസ്‌പോർട്ടും, കൊറോണ പരിശോധന, വാക്‌സിൻ സേവനങ്ങൾ, യാത്രാ ആവശ്യകതകൾ, ഗതാഗത സമയത്ത് ആവശ്യമായ പെർമിറ്റുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ മാത്രമായിരിക്കും നിലവിലെ “തവക്കൽന” ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുക.
ആപ്ലിക്കേഷൻ നൽകുന്ന സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിന് സ്റ്റോറുകളിൽ നിന്ന് (ആപ്പ് സ്റ്റോർ, ഗൂഗിൾ സ്റ്റോർ, ആപ്പ് ഗാലറി, ഗാലക്സി സ്റ്റോർ) “തവക്കന ഖിദ്മത്” ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും സദായ ആഹ്വാനം ചെയ്തു.
ഡൗൺ ലോഡ് ചെയ്യാനായി https://play.google.com/store/apps/details?id=sa.gov.nic.twkhayat ലിങ്കിൽ കയറിയാൽ മതി.