ജിദ്ദ: പെരുന്നാൾ ദിവസം ആരംഭിക്കുന്ന ജിദ്ദ സീസൺ പരിപാടികളുടെ
ബ്രോഷർ പുറത്തിറക്കി. 250 പേജുകൾ അടങ്ങിയതാണ് ബ്രോഷർ ജിദ്ദ സീസൺ വെബ്‌സൈറ്റ് വഴിയാണ് പുറത്തിറക്കിയത്.
സീസൺ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളെയും ഓരോ സ്ഥലങ്ങളിലും അരങ്ങേറുന്ന പരിപാടികളെയും ഇവയുടെ സമയക്രമങ്ങളെയും കുറിച്ച വിശദാംശങ്ങൾ https://jeddahseason.sa/Jeddah_Season_Booklet_2022.pdf ഇതിൽ അടങ്ങിയിട്ടുണ്ട്.
60 ദിവസം നീണ്ടുനിൽക്കുന്ന ജിദ്ദ സീസണിൽ ഒമ്പതിടങ്ങളിലായി ആകെ 2800 പരിപാടികളാണ് നടക്കുക.
പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഓരോ സ്ഥലങ്ങളിലും നടക്കുന്ന പരിപാടികളെ കുറിച്ച ലഘുവിവരങ്ങൾ അറിയാനും സന്ദർശകരെ ബ്രോഷർ സഹായിക്കും.