മസ്കറ്റ്: ഒമാനിലെ സലാലയിൽ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽകണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി മൊയ്തീൻ (56) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സലാലയിൽ പള്ളിയിൽലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
സംഭവത്തിന് പിന്നിലെന്താണെന്നോ ആരാണ് വെടി വെച്ചതെന്നോ വ്യക്തമല്ല. മൃതദേഹത്തിനു സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചു.