മക്ക: സുബൈറിന്റെ കുടുംബം ഇനി ബൈത്തുറഹ്മയുടെ തണലിൽ.
കഴിഞ്ഞ ദിവസം അന്തരിച്ച കെ.എം.സി.സി പ്രവർത്തകൻ സുബൈറിന്റെ വീട് എന്ന സ്വപ്നമാണ് മക്ക കെ.എം.സി.സി ഏറ്റെടുക്കുമെന്ന് നടത്തുന്നത്.
വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കാതെ മരണപെട്ട സഹപ്രവർത്തകന്റെ കുടുംബത്തിന് ബൈത്തുറഹ്മ പദ്ധതിയിലൂടെയാണ് വീട് നിർമിച്ച് നൽകുന്നത്. മക്ക കെഎംസിസി സൂക്കിൽ ഇജാസ് ഏരിയ കമ്മറ്റി ജോയിന്റ് സെക്രട്ടറിയായിരുന്നു സുബൈർ . മലപ്പുറം ഊരകം കുന്നത്ത് റോഡിലുണ്ടായ അപകടത്തിലാണ് യാത്രക്കാരൻ ആയിരുന്ന ഊരകം കുന്നത്ത് സ്വദേശി തോട്ടശ്ശേരി സുബൈർ മരണപ്പെട്ടത്.