തുർക്കി പ്രസിഡന്റ് സഊദിയിൽ; സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച

0
1884

ജിദ്ദ: തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ജിദ്ദയിൽ സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി.

ഇന്നലെ വൈകിട്ട് ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെത്തിയ അദ്ദേഹത്തെ
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും, ഗവർണർ ഖാലിദ് അൽ ഫൈസൽ ബിൻ അബ്ദുൽ അസീസും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

രാജാവിനെയും കിരീടാവകാശിയെയും കണ്ടതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ബഹുമാനാർത്ഥം കൊട്ടാരത്തിൽ ഔദ്യോഗിക അത്താഴം സംഘടിപ്പിച്ചു.
അഞ്ചു വർഷത്തിന് ശേഷമാണ് ഉർദുഗാൻ സഊദിയിൽ എത്തുന്നത്.