യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ ഭാഗവാക്കും: എംഎ യൂസുഫലി

0
5769

മക്ക: കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാനിലെ ഭക്തിസാന്ദ്രമായ അവസാന നാളുകൾ മക്കയിൽ വിശുദ്ധ ദിനരാത്രങ്ങൾ ചെലവഴിക്കാനെത്തിയ യൂസുഫലി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നിമിഷപ്രിയയുടെ യമനിലെ കേസ് ഒരുപാട് നിയമപ്രശ്നമുള്ള ഒന്നാണ്. പലയാളുകളും നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ ഇടപെടുന്നുണ്ട്. നിരവധി നിയമ സങ്കീർണ്ണതകളുള്ള കേസാണത്. അരുടെയെങ്കിലും പരിശ്രമം വിജയിക്കട്ടെ എന്നാണ് എന്റെ പ്രാർഥന. കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാ മണി (മോചനദ്രവ്യം) ചോദിക്കുന്നു. അതിനുവേണ്ടിയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. അന്തിമ ഘട്ടം വരുമ്പോൾ അക്കാര്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർഷവും റമദാൻ അവസാന നാളുകളിൽ വിശുദ്ധ ഭൂമിയിൽ എത്തുന്ന എം.എ. യൂസുഫലി ഹെലികോപ്ടർ അപകടത്തിനു ശേഷം ഇതാദ്യമായാണ് ഇപ്പോൾ ഹറമിലെത്തുന്നത്. പ്രാർഥനയിൽ മുഴുകിയും രാപ്പകലുകൾ ഹറമിൽ ചിലവഴിക്കുകയും ചെയ്യുന്ന അദ്ദേഹം വെള്ളിയാഴ്ച ദുബൈയിലേക്ക് മടങ്ങും. പെരുന്നാൾ ആഘോഷം അവിടെ കുടുംബത്തോടൊപ്പമാണ്.