മക്ക/മദീന: പുണ്യം നുകരുന്ന റമദാനിലെ അവസാനത്തെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്ന റമദാൻ 27ാം രാവിൽ ഇരു ഹറമുകളിലും എത്തിച്ചേർന്നത് ലക്ഷങ്ങൾ. സ്വദേശികൾക്കൊപ്പം വിദേശികളും വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരും രാത്രി നമസ്കാരങ്ങൾക്ക് അണിനിരന്നപ്പോൾ ഹറമും പരിസരവും ജനനിബിഡമായി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇശാ നിസ്‌കാരത്തിന് ശേഷം നടന്ന തറാവീഹ് നിസ്‌കാരത്തിലും പാതിരാ നിസ്‌കാരത്തിലും പങ്കെടുത്ത വിശ്വാസികൾ പുലർച്ചെ വരെ ഇലാഹീ ചിന്തയിൽ പ്രാർത്ഥനാ നിരതരായിരുന്നു. തിരക്ക് മുന്നിൽ കണ്ട് ശക്തമായ മുന്നൊരുക്കങ്ങളും സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു.

മക്കയില്‍ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പരമാവധി സൗകര്യങ്ങള്‍ ഹറം കാര്യവകുപ്പ് ഒരുക്കിയിരുന്നു. മസ്ജിദിന്റെ എല്ലാ നിലകളും മുറ്റവും സമീപത്തെ റോഡുകളും ഇശാ നിസ്‌കാരത്തിന് മുമ്പ് തന്നെ നിറഞ്ഞുകവിഞ്ഞു. തുടര്‍ന്ന് ഹറം സുരക്ഷാ വിഭാഗം ബാക്കിയുള്ളവരോട് മക്കയിലെ മറ്റുപള്ളികളില്‍ നിസ്‌കരിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.

മക്ക ഹറം പള്ളിയിൽ ഇരു ഹറം കാര്യാലയ ജനറൽ പ്രസിഡന്റ് ശൈഖ് ഡോ: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് നേതൃത്വം നൽകി.

മസ്ജിദുന്നബവിയിലും പതിനായിരക്കണക്കിനു വിശ്വാസികളാണു 27ആം രാവിൽ സംഗമിച്ചത്. ഖത്മുൽ ഖുർആൻ ദിനമായ 29 ആം രാവിലും ഹറമുകളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. വിപുലമായ സജ്ജീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.










