എറണാകുളം ജില്ല കെഎംസിസി യാത്രയയ്പ്പ് നൽകി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകൻ പെരുമ്പാവൂർ സ്വദേശി നിഷാദ് കൊപ്പറമ്പിലിന് ജിദ്ദ കെഎംസിസി എറണാകുളം ജില്ല കമ്മിറ്റി വക യാത്രയപ്പ് നൽകി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വെച്ച് മുസ്‌ലിം ലീഗ് സംസഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉപഹാരം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, നാസർ വെളിയങ്കോട്, നാസർ എടവനക്കാട്, അനസ് അരിമ്പ്രശ്ശേരി, ഉമ്മർ അരിപ്പാമ്പ്ര എന്നിവർ സന്നിഹിതരായിരുന്നു.