മദീന വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു, മൂന്ന് പേരുടെ അതീവ ഗുരുതമായി തുടരുന്നു

0
8647

മദീന: വെള്ളിയാഴ്ച പുലർച്ചെ മദീനയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. ഈജിപ്‌ത്‌ പൗരന്മാരാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് മദീനയിൽ നിന്ന് 140 കിലോമീറ്റർ അകലെ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. അപകടത്തിൽ എട്ടു പേര് മരിച്ചതായും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, മരണപ്പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. പരിക്കേറ്റ 43 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. പത്ത് പേരുടെ പരിക്ക് ഇടത്തരവും ബാക്കി മുപ്പത്ത് പേർക്ക് നിസാര പരിക്കുകളുമാണ് സംഭവിച്ചിട്ടുള്ളത്. തീർത്ഥാടകർ സഞ്ചരിച്ച ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തേക്ക്‌ ട്രെയ്‌ലർ ഇടിച്ച് കയറി പൂർണ്ണമായും തകർന്ന നിലയിലാണ്.

ഫീൽഡ് കമാൻഡ്, ഹെൽത്ത് അഫയേഴ്‌സ് ഡയറക്ടർ, എമർജൻസി അഫയേഴ്‌സ് അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള 6 ഹെൽത്ത് അഫയേഴ്‌സ് ടീമുകളിലായി രണ്ട് മേഖലകളിൽ നിന്നായി ഇരുപത് ആംബുലൻസ് ടീമുകളും മക്ക മേഖലയിൽ നിന്നുള്ള 6 ടീമുകളും അടക്കം മൊത്തം 26 ടീമുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മദീനയിൽ ബസ് അപകടം, നിരവധി മരണം