ഈ സീസണിലെ ഉംറ വിസ സ്വീകരിക്കുന്ന അവസാന തീയതി സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി

0
2270

മക്ക: വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ഉംറ വിസ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ശവ്വാൽ 15 ആണെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശ തീർഥാടകർക്ക് അനുവദിച്ച ഉംറ വിസയുടെ അവസാന തീയതി സംബന്ധിച്ച് ഒരു വ്യക്തിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഓരോ ഹിജ്‌റി വർഷത്തിലെയും ശവ്വാൽ 15 ആണ് ഉംറ വിസ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതിന് ശേഷം വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങളാണ് പുണ്യ ഭൂമിയിൽ പൂർത്തീകരിക്കുക. ഈ വർഷം എട്ടര ലക്ഷം വിദേശ ഹാജിമാരും ഒന്നര ലക്ഷം ആഭ്യന്തര ഹാജിമാരുമാണ് വിശുദ്ധ ഹജ്ജ് കമങ്ങൾക്കായി എത്തിച്ചേരുക.