ഭാര്യയെ തടവിലിട്ട് മർദ്ധിച്ച് അവശയാക്കി, മുഖം വികൃതമാക്കി, ജിദ്ദയിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ (വീഡിയോ)

0
5734

ജിദ്ദ: വീട്ടിനുള്ളിൽ ഭാര്യയെ തടവിലാക്കി ആക്രമിച്ച് പരിക്കേൽപ്പിച്ച പൗരനെ ജിദ്ദ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യുകയും, പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനു പുറമേ, അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഭർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ കാഴ്ച നഷ്ടപ്പെടുകയും തലയിലും തലയോട്ടിയിലും പൊട്ടലുണ്ടാകുകയും ചെയ്തുവെന്ന് യുവതിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. എട്ട് കുട്ടികളുടെ മാതാവായ യുവതിയെ കൂടാതെ, മാതാവിനെയും ഇയാൾ ആക്രമിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവതി കിഴക്കൻ ജിദ്ദയിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഭർത്താവ് യുവതിയിൽ കുറ്റകൃത്യം ആസ്വദിക്കുകയും അവളുടെ മുഖം വികൃതമാക്കുകയും അവളുടെ നാവും വിരലും മുറിക്കുകയും ചെയ്തുവെന്നും ദിവസങ്ങളോളം ചോരയൊലിപ്പിച്ച് യുവതിയെ വീട്ടിൽ തടവിലാക്കുകയും ചെയ്തുവെന്നും സഹോദരി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജിദ്ദയിലെ ഒരു ആശുപത്രിയിൽ നിന്ന് ആയുധം ഉപയോഗിച്ച് ക്രിമിനൽ ആക്രമണത്തിന് വിധേയയായ ഒരു സ്ത്രീയെ അഡ്മിറ്റ്‌ ചെയ്തുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടിരുന്നു.