റിയാദ്: ഇന്നലെ ജിസാനിൽ വാഹനമിടിച്ച് മരണപ്പെട്ട അബ്ദുറഷീദിനെ മരണം തട്ടിയെടുത്തത് മറ്റന്നാൾ കുടുംബം അടുത്തേക്ക് വരാനിരിക്കെ. ഇദ്ദേഹത്തിന്റെ കുടുംബം ശനിയാഴ്ച സഊദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പ് പൂർത്തിയായിരിക്കെയാണ് അപ്രതീക്ഷിത മരണമെത്തിയത്. ഏറെ നാളത്തെ ആഗ്രഹം ബാക്കി വെച്ചാണ് ഒടുവിൽ റഷീദ് യാത്രയായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
17 വർഷത്തോളമായി സഊദിയിൽ പ്രവാസിയായ ഇദ്ദേഹം ജിസാനിൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജുബൈലിലും ജോലി ചെയ്തിരുന്നു. കുടുംബത്തിന്റെ വരവും പ്രതീക്ഷിച്ച് ഇരിക്കുന്നതിനിടെ മരണം തട്ടിയെടുത്തത് സുഹൃത്തുക്കളിലും അടുത്തവരിലും നടുക്കമുണ്ടാക്കി.
തറാവീഹ് നിസ്കാരം കഴിഞ്ഞു റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സഊദി പൗരൻ ഓടിച്ച പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ദർബ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മയ്യത്ത് നടപടിക്രമങ്ങൾക്ക് ശേഷം സഊദിയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു..
സഊദിയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു