റിയാദ്: സഊദിയിൽ തൊഴിലാളികളെ ഹുറൂബ് ആക്കുന്ന നടപടിക്ക് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുതിയ മാനദണ്ഡങ്ങൾ മുന്നിൽ വെച്ചു. ഇതോടെ, ഒറ്റയടിക്ക് ഹുറൂബ് ആക്കുന്ന നടപടിക്ക് അന്ത്യമാകും. മാനദണ്ഡങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ ഹുറൂബ് ആക്കാൻ സാധിക്കൂ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ചാല്‍ മാത്രമേ ഹുറൂബ് ആക്കാന്‍ സാധിക്കുകയുള്ളൂ. ഓണ്‍ലൈന്‍ വഴി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അറ്റസ്റ്റേഷന്‍ മുഖേന മാത്രമേ ഹുറൂബ് ആകാനുള്ള അപേക്ഷ നൽകാൻ സാധിക്കൂ.
സ്പോൺസർ നൽകുന്ന അപേക്ഷയെ കുറിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി പഠിച്ച ശേഷം ആയിരിക്കും തുടർ നടപടികൾ കൈകൊള്ളുക. സ്ഥാപനത്തിലെ തൊഴിലാളികളുടെ ഇഖാമ കാലാവധി, തൊഴിലാളികളുടെ എണ്ണം, ഉദ്യോഗസ്ഥര്‍ തൊഴിലുടമക്കെതിരെ തൊഴിലാളി നല്‍കിയ പരാതികള്‍ തുടങ്ങിയ പരിശോധിച്ചായിരിക്കും തീരുമാനം കൈകൊള്ളുക.