മസ്കറ്റ്: ഒമാനിലെ സുഹാറിൽനിന്ന് കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടത്തിയിരുന്ന എയർ അറേബ്യ സർവ്വീസുകൾ നിർത്തലാക്കുന്നു. മലയാളികൾ അടക്കമുള്ള ആയിരങ്ങളെ ഏറെ നിരാശരാക്കുന്ന തീരുമാനമാണ് എയർ അറേബ്യ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ സർവ്വീസുകൾ നിർത്താനുള്ള കാരണം എന്താണെന്ന് വ്യക്തല്ല.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സുഹാറിൽനിന്ന് ഷാർജ വഴി കേരളത്തിലേക്കും ഇന്ത്യയുടെ മറ്റു വിമാനത്താവളങ്ങിലേക്കുമുള്ള സർവ്വീസുകളാണ് നിർത്തുന്നത്. ഈ സർവിസിന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സർവിസ് നിർത്തലാക്കിയ വിവരം കിട്ടിയതായി ട്രാവൽ മേഖകലയിൽ ഉള്ളവർ വ്യക്തമാക്കി. ഈ മാസം 20 മുതൽ സർവിസ് ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
പകരം ബുക്ക് ചെയ്ത ടിക്കറ്റ് ചാർജ് തിരികെ ലഭിക്കുകയോ അല്ലെങ്കിൽ മസ്കത്ത് വഴി റീ ഷെഡ്യൂൾ ചെയ്ത് ടിക്കറ്റ് നൽകുകയോ ചെയ്തേക്കാം എന്നാണ് ട്രാവൽ രംഗത്തുള്ളവർ പറയുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വ്യക്തമായ അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സുഹാർ, ബുറൈമി, ബാത്തിന മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസമായിരുന്നു സുഹാറിൽ നിന്ന് ഷാർജ വഴിയുള്ള ഈ സർവ്വീസ്.
ബുറൈമി, അഖർ, ഷിനാസ് ഫലജ്, സുഹാർ, സഹം, ഖാബൂറ എന്നിവിടങ്ങളിലുള്ളവർക്ക് മസ്കത്ത് എയർപോർട്ടുകളിലേക്ക് യാത്രചെയ്യാൻ രണ്ടുമണിക്കൂർ എങ്കിലും എടുക്കും. എന്നാൽ, അരമണിക്കൂർകൊണ്ട് സുഹാർ എയർപോർട്ടിൽ എത്താനാകുമെന്നത് ഷാർജയിൽ രണ്ടു മണിക്കൂർ ഇരിക്കേണ്ടിവന്നാൽപോലും ഏറെ ആശ്വാസമായിരുന്നു. മാത്രല്ല, ടിക്കറ്റ് നിരക്കിലും ഏറെ ആശ്വാസമായിരുന്നു.