ഉപയോഗശൂന്യമായ സാധനങ്ങളുമായി ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്ന വൻ കേന്ദ്രം കണ്ടെത്തി, റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ചേരുവകൾ (വീഡിയോ)

0
4257

റിയാദ്: കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ പുനർനിർമ്മിക്കുന്നതിനായി സൂക്ഷിച്ച കേന്ദ്രത്തിൽ വാണിജ്യ മന്ത്രാലയത്തിന്റെ റെയ്ഡ്. വാണിജ്യ മന്ത്രാലയത്തിന്റെ സൂപ്പർവൈസറി ടീമുകൾ, ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയുടെ സഹകരണത്തോടെയാണ് കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ പുനർനിർമ്മിക്കുന്നതിനായുള്ള കേന്ദ്രം റെയ്ഡ് ചെയ്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെയർഹൗസ് ആയി രൂപപ്പെടുത്തിയ കേന്ദ്രത്തിൽ ഇത്തരത്തിലുള്ള വൻ ശേഖരമാണ് കണ്ടെത്തിയത്. വസ്തുക്കളുടെ നിർമ്മാണ രാജ്യം ഇവിടെനിന്നു വ്യാജമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

16 ടൺ റീഫിൽ ചെയ്ത എണ്ണ, 14 ടൺ ജീരകം, 79,000 പൊതികൾ, പ്ലാസ്റ്റിക് ബാഗുകൾ, 95,000 സ്റ്റിക്കറുകൾ എന്നിവ പിടിച്ചെടുത്തതായി മന്ത്രാലയം അറിയിച്ചു. കേന്ദ്രം അടച്ചു സീൽ വെക്കുകയും ഉടമയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വൻ കേന്ദ്രത്തിൽ നടത്തുന്ന റെയ്ഡിന്റെ വീഡിയോയും മന്ത്രാലയം പുറത്ത് വിട്ടു.

വീഡിയോ കാണാം👇