പെട്രോൾ തീർന്ന് വൃദ്ധൻ വഴിയിൽ കുടുങ്ങി, നാല് മണിക്കൂറിനു ശേഷം സഹായ ഹസ്തവുമായി യുവാവ്

0
3141

ഹായിൽ: “ഹായിൽ – മദീന” റോഡിലെ ഒരു ഭാഗത്ത് ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാണ് അബ്ദുൽ ഹാദി അൽ-റാഷിദി എന്ന യുവാവ് വാഹനം നിർത്തി അന്വേഷിച്ചത്. അതിൽ വൃദ്ധനായ ഒരാളെ കണ്ടെത്തിയത് അദ്‌ഭുതത്തോടെയാണ് ഇദ്ദേഹം ഓർത്തെടുത്തത്. ഇന്ധനം തീർന്നു വഴിയിൽ കുടുങ്ങി കിടക്കുകയായിരുന്നു ഇദ്ദേഹം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രൈവറുടെ അവസ്ഥ പരിശോധിക്കാൻ താൻ നിർത്തിയപ്പോൾ, ഇന്ധനം തീർന്നതിനാൽ കുടുങ്ങിയ വൃദ്ധൻ കാറിന്റെ തണലിൽ അല്പം ആശ്വാസം കൊള്ളാനുള്ള ശ്രമത്തിലായിരുന്നു അപ്പോഴെന്ന് അബ്ദുൾ ഹാദി അൽ-റാഷിദി പറഞ്ഞു. ആകെ ക്ഷീണിതനായ, വളരെ പ്രായമേറിയ വൃദ്ധനെയാണ് കണ്ടെത്തിയത്.

തുടർന്ന് വൃദ്ധനെ സഹായിക്കാനുള്ള ചിന്തയിലായി റാഷിദ്. ഏകദേശം 15 കിലോമീറ്റർ അകലെയുള്ള അടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് പോയി വൃദ്ധന് വേണ്ടി വെള്ളവും പാലും കൂട്ടത്തിൽ പെട്രോളും വാങ്ങി വൃദ്ധന്റെ അടുത്തേക്ക് മടങ്ങി, കാറിൽ ഇന്ധനം നിറച്ച്, അവനെ ആശ്വസിപ്പിച്ച്, വഴിയും പറഞ്ഞു കൊടുത്ത് പറഞ്ഞയക്കുകയായിരുന്നു.

എന്നാൽ, നാല് മണിക്കൂർ വൃദ്ധൻ ഇവിടെ കുടുങ്ങിയിട്ടും ആരും തിരിഞ്ഞു നോക്കാത്തതിൽ ആശങ്കയും ദുഃഖവും പങ്കു വെക്കുകയാണ് റാഷിദ്. നാല് മണിക്കൂർ കടന്നുപോയി, ആരും വൃദ്ധന് വേണ്ടി നിർത്താത്തതിൽ അദ്ദേഹം ആശ്ചര്യപ്പെട്ടു.

സമ്മർദം, പ്രമേഹം അല്ലെങ്കിൽ സൂര്യന്റെ ചൂടിൽ എന്തെങ്കിലും രോഗം വന്നാൽ, അവനുവേണ്ടി നിർത്തിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആളുകളെ സഹായിക്കണെന്നും അവരുടെ ജീവൻ രക്ഷിക്കണമെന്നും അബ്ദുൽ ഹാദി എല്ലാവരോടുമായി ആഹ്വാനം ചെയ്യുന്നു.

വൃദ്ധൻ കുടുങ്ങിയതും അദ്ദേഹത്തെ യുവാവ് സഹായിക്കുന്നതും കാണാം👇