മക്ക: മക്കയിൽ ഭിക്ഷാടനം നടത്തിയ രണ്ട് സ്ത്രീകളെ ഹജ്ജ് സുരക്ഷ സേന അറസ്റ്റ് ചെയ്തു. സെൻട്രൽ ഏരിയയിലെ വാണിജ്യ സമുച്ചയത്തിൽ ഭിക്ഷാടനം നടത്തിയ രണ്ട് സ്ത്രീകളെയാണ് ഹജ്ജ്, ഉംറ സെക്യൂരിറ്റിയുടെ പ്രത്യേക സേന അറസ്റ്റ് ചെയ്തത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്ക അൽ മുകറമയിലെ സെൻട്രൽ ഏരിയയിലെ മാളിനുള്ളിൽ രണ്ട് സ്ത്രീകളും നേരിട്ട് ഭിക്ഷ യാചിച്ചതായി ശ്രദ്ധയിൽ പെട്ടതോടെയാണ് സുരക്ഷ സേന നടപടി സ്വീകരിച്ചത്.
അതേസമയം, ഇരുവരും അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ യുവതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
വീഡിയോ 👇