സർക്കാർ ഓൺലൈൻ ലോഗിൻ ഡാറ്റ കൈക്കലാക്കി തട്ടിപ്പ് നടത്തിയ പ്രതിയെ കിഴക്കൻ പ്രവിശ്യയിൽ അറസ്റ്റ് ചെയ്തു

0
1666

ദമാം: വഞ്ചനയും തട്ടിപ്പും നടത്തിയ ഒരു പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ പോലീസാണ് ആളുകളെ വഞ്ചിച്ച് പണം കൈക്കലാക്കുന്ന തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആളുകളെ വഞ്ചിച്ച് സർക്കാർ പ്ലാറ്റ്‌ഫോമുകളുടെ വിവരങ്ങൾ ശേഖരിച്ച് അതിൽ പ്രവേശിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി ചെയ്തിരുന്നത്. സർക്കാർ പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുന്നതിന് ഇരകളിൽ നിന്ന് പ്രതി ഡാറ്റകൾ നേടിയതും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ സഹായിക്കുന്ന രേഖകൾ നൽകിയതുമാണ് കുറ്റകൃത്യങ്ങളെന്ന് പോലീസ് വിശദീകരിച്ചു.

പ്രതിയിൽ നിന്ന് 100,000 റിയാൽ പിടിച്ചെടുത്തതായും, ഇയാളെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു, പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.