രാജകുമാരന്മാരെയും ഉദ്യോഗസ്ഥരെയും പൗരന്മാരെയും സ്വീകരിച്ച്‌ സൽമാൻ രാജാവ് (വീഡിയോയും ഫോട്ടോകളും)

0
2669

റിയാദ്: ഇരു വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് തന്നെ കാണാനെത്തിയ നിരവധി രാജകുമാരന്മാരെയും ഉദ്യോഗസ്ഥരെയും പൗരന്മാരെയും സ്വീകരിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖുർആൻ പാരായണം കൊണ്ട് ആരംഭിച്ച കൂടിക്കാഴ്ചക്കിടെ വിരുന്നു കാരോടൊപ്പം രാജാവ് അത്താഴ ഭക്ഷണം കഴിക്കുകയും ചെയ്തു.

ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുല്ല രാജകുമാരൻ, മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, തുർക്കി അൽ ഫൈസൽ രാജകുമാരൻ, അൽ ബഹ മേഖല ഗവർണർ ഹുസാം ബിൻ സഊദ് രാജകുമാരൻ കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.

വീഡിയോ 👇